തിരുവനന്തപുരം- കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരുന്നയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. നേരത്തെയും കോവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്തിരുന്നു.






