യുപിയില്‍ പോലീസുദ്യോഗസ്ഥന്‍ യുവതിയെ പീഡിപ്പിച്ചു; ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു  

 

ഗാസിയാബാദ്- ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ യുവതിയെ നിരവധി തവണ  പീഡിപ്പിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം ചെയ്ത പോലീസുദ്യോഗസ്ഥന്‍ തന്നെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. പോലീസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര സിങ് തന്നെ പലതവണ ബലാല്‍സംഗം ചെയ്യുകയും ഒടുവില്‍ ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. രണ്ടു തവണ ഇങ്ങനെ ചെയ്തതായും യുവതി പരാതിപ്പെട്ടു. 

 

പരാതിയെ തുടര്‍ന്ന് ഐപിസി 376, 313, 506 വകുപ്പുകള്‍ പ്രകാരം എസ് ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതി ഇപ്പോള്‍ മോദി നഗറിലാണ്. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് സുപ്രണ്ട് അകാശ് തോമര്‍ പറഞ്ഞു.

Latest News