ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫീസ് ജീവനക്കാരന് കോവിഡ്; എഎ റഹീം അടക്കം ആറ് പേര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം- ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓഫീസ് അടച്ചു. ഇന്ന് രാവിലെയാണ് കുന്നുകുഴിയിലുള്‌ല ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയിലെ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വരുന്നവരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഓഫീസ് സന്ദര്‍ശിച്ച എഎ റഹീം അടക്കം ആറ് പേര്‍ ക്വാറന്റൈനില്‍ പോയി. ഇവരുടെ കോവിഡ് പരിശോധന ഉടന്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 173 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 152 പേര്‍ക്കും സമ്പര്‍ക്കമാണ് രോഗകാരണം.
 

Latest News