ചേലേമ്പ്രയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു; 300 പേര്‍ ക്വാറന്റൈനില്‍

മലപ്പുറം- ചേലേമ്പ്രയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാവനൂര്‍ സ്വദേശിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് മരണാനന്തര ചടങ്ങിനെത്തിയ 300 ഓളം പേരോട് ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.ജൂലൈ പത്തിന് മരിച്ച കെ അബ്ദുല്‍ ഖാദര്‍ മുസ്ല്യാരുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി മന്‍ഹജുര്‍ റാഷാദ് ഇസ്ലാമിക് കോളജില്‍ വെച്ചിരുന്നു. ചടങ്ങില്‍ മുന്നൂറോളം പേരാണ് പങ്കെടുത്തത്. കോവിഡ് സ്ഥിരീകരിച്ച കാവനൂര്‍ സ്വദേശിയും പങ്കെടുക്കാനെത്തിയിരുന്നു.

ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചടങ്ങിനെത്തിയ മുഴുവന്‍ പേരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടു.ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറം ജില്ലയ്ക്ക് പുറത്തുള്ളവരും നിരീക്ഷണത്തിലായിട്ടുണ്ട്.
 

Latest News