കോവിഡ് രോഗിയായ സ്ത്രീ എത്തി; പെട്രോള്‍ പമ്പ് അടപ്പിച്ചു

തൊടുപുഴ- കോവിഡ് രോഗിയായ സ്ത്രീ പെട്രോളടിക്കാനെത്തിയതിനെ തുടര്‍ന്ന് മുട്ടം ടൗണിലെ പെട്രോള്‍ പമ്പ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടപ്പിച്ചു.

കോട്ടയം കടനാട് സ്വദേശിയായ സ്ത്രീയാണ്  ഇരുചക്ര വാഹനത്തിലെത്തി മുട്ടത്തെ പമ്പില്‍ നിന്നും പെട്രോള്‍ നിറച്ചത്. ഇതിന് ശേഷം പണം നല്‍കി വണ്ടി മുന്നോട്ടെടുത്ത ഉടനെ തന്നെ വാഹനം മറിഞ്ഞു. ഇത് കണ്ട പമ്പ് ജീവനക്കാര്‍ ഓടിയെത്തി സ്ത്രീയെ പിടിച്ചെഴുന്നേല്‍പ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. മറിഞ്ഞ് കിടന്ന വാഹനവും ജീവനക്കാര്‍ തന്നെ നിവര്‍ത്തി നല്‍കി. 17ന് വൈകിട്ട് ഇതേ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ വാഹക എത്തിയതായി അറിഞ്ഞതോടെയാണ് പമ്പ് തല്‍ക്കാലത്തേക്ക് അടച്ചിടുന്നതിന് നിര്‍ദേശം നല്‍കിയത്. സ്ത്രീയുമായി ഇടപഴകിയ പമ്പ് ജീവനക്കാരോട് ക്വാറന്റൈനില്‍ പോകുന്നതിനും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി.ചാക്കോ പറഞ്ഞു.

 

Latest News