പൊതുമേഖലയിലേക്ക് മാറാനാവില്ല, കുവൈത്തില്‍ വിസ വിലക്ക്

കുവൈത്ത് സിറ്റി- സ്വകാര്യ മേഖലയില്‍നിന്നു സര്‍ക്കാര്‍ മേഖലയിലേക്കുള്ള വിസ മാറ്റത്തിന് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്്മദ് മൂസ ഇതുസംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചു.
ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പുറത്തുവരുന്നതോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നും അതോറിറ്റി അറിയിച്ചു.  

 സ്വദേശികളെ വിവാഹം കഴിച്ചവര്‍, ഫലസ്തീനികള്‍,  ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ലൈസന്‍സ് ഉള്ള ഹെല്‍ത്് പ്രൊഫഷണലുകള്‍ എന്നിവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Latest News