കേരളത്തില്‍ അതിതീവ്ര സാഹചര്യം; ആരില്‍ നിന്നും വൈറസ് പടരാവുന്ന സ്ഥിതിയെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം- കേരളത്തില്‍ അതിതീവ്രമായ അവസ്ഥയാണെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ആരില്‍ നിന്നും കോവിഡ് വൈറസ് പകരാവുന്ന സാഹചര്യമാണുള്ളത്. മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് പത്ത് ശതമാനമായിരുന്നു. ഇപ്പോള്‍ കുത്തനെ കൂടിയിട്ടുണ്ട്. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് അപായമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇത്തരം സെന്ററുകളെ സഹായിക്കാന്‍ ജനങ്ങള്‍ മുമ്പോട്ട് വരണം.എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയും സംഭവിക്കും. നിലവിലുള്ള സെന്ററുകള്‍ മതിയാകാതെ വരുമെന്നും മന്ത്രി പറഞ്ഞു.
 

Latest News