ആറു വേഷങ്ങളില്‍ കീഴാറ്റൂര്‍, സ്റ്റിഗ്മ കാണികളിലേക്ക്

കണ്ണൂര്‍ - കോവിഡ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രശസ്ത നടന്‍ സന്തോഷ് കീഴാറ്റൂര്‍, ആറു വേഷങ്ങളില്‍ അഭിനയിച്ച ഹ്രസ്വ ചിത്രം പൂര്‍ത്തിയായി. സന്തോഷ് തന്നെ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. നാടക കൃത്തും ആരോഗ്യപ്രവര്‍ത്തകനുമായ സുരേഷ്‌കുമാര്‍ ശ്രീസ്ഥ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് 'സ്റ്റിഗ്മ' എന്നാണ് പേരിട്ടിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ  കോവിഡ് ഭേദമായിട്ടും നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നു യുവാവ് പിന്മാറുന്നതും അതിന്റെ തുടര്‍ സംഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സ്റ്റിഗ്മയുടെ പ്രമേയം. കോവിഡ് ഭേദമായവരെപ്പോലും ഭയപ്പാടോടെ കാണുന്ന സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. ചിത്രത്തിലെ വേഷങ്ങളുടെ ഫോട്ടോകള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുട്യൂബിലടക്കം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

 

Latest News