കോഴിക്കോട്- അറുപത്തഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ മുക്കം പോലീസ് പിടികൂടി.
കൊണ്ടോട്ടി സ്വദേശി മുജീബ് (39) നെയാണ് പോലീസ് പിടികൂടിയത്.
ഒരു മാസം മുന്‍പാണ് ഓമശ്ശേരിയിലെ ഹോട്ടലിലെ ജോലിക്കാരിയായ വൃദ്ധ പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തത്. അബോധാവസ്ഥയിലായ വൃദ്ധ പിന്നീട് സ്വയം രക്ഷപ്പെടുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്, പ്രതിയെ മുക്കം പോലീസ് സമര്‍ഥമായി വലയിലാക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റു ചെയ്തു.