മുണ്ടന്‍മലയുടെ കഥയുമായി നിവിന്‍ പോളിയെത്തുന്നു

കൊച്ചി- നിവിന്‍പോളി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖം റോണി മാനുവല്‍ ജോസഫാണ്. അനീഷ് രാജശേഖരന്‍ തിരക്കഥയെഴുതുന്നു.
നിവിന്റെ സിനിമാ പ്രവേശത്തിന് പത്തുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയിവാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സ് എന്നാണ് നിവിന്റെ നിര്‍മാണക്കമ്പനിയുടെ പേര്.
 ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതമൊരുക്കുന്നത്. സഹനിര്‍മാതാവ് രവി മാത്യു.

 

Latest News