സ്വര്‍ണക്കടത്ത്: ഫൈസലിന് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി

ദുബായ്- സ്വര്‍ണക്കടത്ത് കേസിലെ പ്രതി ദുബായിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ നടപടി തുടങ്ങി. ഫൈസലിന് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇയാളെ ദുബായ് പോലീസ് ചോദ്യം ചെയ്തതായും അറിയുന്നു. നാടുകടത്തലിന് യു.എ.ഇ ഉടന്‍ നടപടിയെടുക്കുമെന്നാണു സൂചന.

ഫൈസലിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ 1999 ല്‍ ഒപ്പുവച്ച ഉടമ്പടിയുണ്ട്. നാടുകടത്താന്‍ ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ യു.എ.ഇ വേഗത്തില്‍ നടപടിയെടുക്കാറുണ്ട്. വാറണ്ട് നിലവിലുള്ളതിനാല്‍ ഇന്റര്‍പോള്‍ വഴിയാകും പ്രതിയെ കൈമാറുക. ഫൈസലിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു.

 

Latest News