മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേയ്ക്ക്,  അരങ്ങേറ്റം അച്ഛന്റെ ചിത്രത്തില്‍ 

വടകര-മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി ചുവടുറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മകള്‍ വിസ്മയയും സിനിമാരംഗത്തേക്ക് ചുവട് വെക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍ എന്ന ഫാന്റസി ത്രീഡി ചിത്രത്തിലൂടെയാണ് മകള്‍ വിസ്മയ സിനിമയിലേയ്ക്ക് എത്തുന്നത്.എന്നാല്‍ അഭിനയമല്ല വിസ്മയയുടെ ആഗ്രഹം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായിയായി എത്തുമെന്നാണ് വിവരം. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് കുമാറിന്റെ ഇളയമകള്‍ കീര്‍ത്തി തെന്നിന്ത്യയിലെ പ്രശസ്തയായ നായികയായി മാറിക്കഴിഞ്ഞു
 

Latest News