ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആർക്കുമാകില്ല-രാജ്‌നാഥ് സിംഗ്

ലഡാക്- ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ശക്തിയുള്ള ഒരു രാജ്യവും ലോകത്തില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലുകംഗിൽ ഇന്ത്യൻ സൈനികരോടും ഐ.ടി.ബി.പി സൈന്യത്തോടുമായി നടത്തിയ പ്രഭാഷണത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം ഏതുവിധേനയും പരിഹരിക്കും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവരികയാണ്. അതേസമയം, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ശക്തിയുള്ള ഒരു രാജ്യവും നിലവിൽ ലോകത്തില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

 

Latest News