സുരക്ഷ വിലയിരുത്താന്‍ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കില്‍

ലേ- ചൈനയുമായി അതിര്‍ത്തി സംഘര്‍ഷമുണ്ടായ ലഡാക്കിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലേയിലെത്തി.

സംയുക്ത സേനാ തലവന്‍ ജനറല്‍ എം.എം. നരവനെയോടൊപ്പമാണ് സ്റ്റക്‌ന, ലുകുംഗ് പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ജൂലൈ മൂന്നിന് ലഡാക്ക് സന്ദര്‍ശനം നടത്താനാണ് മന്ത്രി പദ്ധതിയിട്ടിരുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്ന് അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയായിരുന്നു.

 

Latest News