ഇന്ത്യയില്‍ 687 പേര്‍ കൂടി മരിച്ചു; പത്ത് ലക്ഷം കടന്ന് കോവിഡ്

ന്യൂദല്‍ഹി- രാജ്യത്ത് 34,956 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. പ്രതിദിന വര്‍ധനവില്‍ റെക്കോര്‍ഡാണിത്.
687 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 25,602 ആയി. മൊത്തം പോസിറ്റീവ് കേസുകള്‍ 10,03,832 ആണ്. ഇതില്‍ ആക്ടീവ് കേസുകള്‍ 3,42,473 ആണെന്നും 6,35,757 പേര്‍ രോഗമുക്തി നേടി ആശുപത്രികള്‍ വിട്ടതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Latest News