തിരുവനന്തപുരം- ഉദ്യോഗസ്ഥക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ െ്രെകംബ്രാഞ്ച് ആസ്ഥാനം താല്‍ക്കാലികമായി അടച്ചു.
കഴിഞ്ഞ 14 ന് പരിശോധന നടത്തിയ വനിതക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ അടച്ചിരിക്കുന്ന ആസ്ഥാനം അണുവിമുക്തമാക്കിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥയുമായി സമ്പര്‍ക്കമുണ്ടായവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.






