'എറങ്ങ് കഴ്‌തെ...' പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം കിടുക്കും; വൈറലായ ട്രെയ്‌ലര്‍ കാണാം

സ്‌ക്രീനിലും പുറത്തും ബോള്‍ഡ് ആന്റ് കൂള്‍ ആയ മലയാളി നായിക പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ 'ഖരീബ് ഖരീബ് സിങ്‌ലെ'  ട്രെയ്‌ലര്‍ എത്തി. യുടൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയ ട്രെയ്‌ലറില്‍ നിറഞ്ഞ് നില്‍ക്കുന്നത് പാര്‍വതിയുടെ മലയാത്തില്‍ ഇതുവരെ കാണാത്ത പ്രകടനമാണ്. തനൂജ ചന്ദ്ര സംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വതി എത്തുന്നത്. 

വെള്ളിയാഴ്ച ഇറങ്ങിയ ട്രെയ്‌ലര്‍ ഇതിനകം 1,525,504 പേരാണ് യുട്യൂബില്‍ കണ്ടത്.

 

ബിക്കനീര്‍, റിഷികേശ്, ഗാങ്‌ടോക്ക് എന്നിവടിങ്ങളില്‍ ചിത്രീകരിച്ച സിനിമ ഒരു റോഡ് യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പറയുന്നത്. പഴയ ബന്ധത്തിന്റെ അടിവേരുകള്‍ തേടി ജയയും യോഗിയും ഒന്നിച്ചു നടത്തുന്ന ഒരു യാത്രയും അത് എത്തിച്ചേരുന്നിടത്തെ സംഭവബഹുലമായ അനുഭവങ്ങളുമാണ് ഈ പ്രണയ കഥ. തമാശകള്‍ നിറഞ്ഞ ഈ സിനിമ പക്ഷെ ഒന്നിച്ചു ജീവിച്ചു മരിക്കണമെന്ന് പ്രതിജ്ഞയെടുക്കുന്ന പ്രണമല്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വളരെ അടുത്ത് അടുത്താണെങ്കിലും സിംഗഌയി തന്നെ തുടരുന്ന പ്രണയം. 

 

ട്രെയിലറിലെ പാര്‍വതിയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നുണ്ട്. ഹിന്ദിനായികമാരുടെ വേഷം പാര്‍വതി അനായാസം എടുത്തണിഞ്ഞിരിക്കുന്നു. പിന്നെ മേമ്പൊടിക്ക് നഗ്നതാ പ്രദര്‍ശനവും ഉണ്ട്. നഗ്നയായി വസ്ത്രം മാറുന്നതിനിടെ നായകന്‍ ഇര്‍ഫാന്‍ ഖാന്‍ അബദ്ധത്തില്‍ കയറി വരുന്നിടത്താണിത്. മലയാളികളെ സംബന്ധിച്ച് ട്രെയിലറില്‍ ഏറെ രസിപ്പിക്കുന്ന രംഗം അബദ്ധത്തില്‍ ട്രെയ്ന്‍ മാറിയക്കയറിയ ഇര്‍ഫാനോട് പാര്‍വതി 'എറങ്ങ് കഴ്‌തെ...' എന്നു പറയുന്ന രംഗമാണ്. ബാഗ്ലൂര്‍ ഡെയ്‌സിലും ചാര്‍ളിയിലും കണ്ട പാര്‍വതിയുടെ ബോളിവുഡ് പതിപ്പാണ് ഖരീബ് ഖരീബ് സിങ്‌ലെയില്‍ കാണുക.