യു.എ.ഇയില്‍ 48,000 പരിശോധന നടത്തി; 275 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്- യു.എ.ഇയില്‍  24 മണിക്കൂറിനിടെ നടത്തിയ 48,000 കോവിഡ് പരിശോധനയില്‍ 275 പുതിയ  വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച 393 പേര്‍ കോവിഡ് രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ബുധനാഴ്ച മരണങ്ങളൊന്നും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്ന ജനങ്ങള്‍ക്കും കോവിഡിനെതിരെ മുന്‍നിരയില്‍ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
യു.എ.ഇയില്‍ ഇതുവരെ സ്ഥിരീകരിച്ച   55,848 കേസുകളില്‍ 46,418 പേര്‍ രോഗ മുക്തി നേടി. 393 ആണ് യു.എ.ഇയിലെ കോവിഡ് മരണസംഖ്യ.

 

Latest News