ന്യൂദല്‍ഹി- രാജ്യത്ത് രോഗമുക്തി നേടുന്ന കോവിഡ് രോഗികളുടെ എണ്ണം 63.24 ശതമാനമായി വര്‍ധിച്ചു. നിലവില്‍ രോഗമുക്തിയുടെ ശരാശരി 96.09 ശതമാനവും മരണനിരക്കിന്റെ ശരാശരി 3.91 ശതമാനവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 രോഗബാധയാണ് സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. 606 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
മൊത്തം 9,68,876 കോവിഡ് ബാധിതരില്‍ 3,31,146 ആക്ടീവ് കേസുകളാണ് അവശേഷിക്കുന്നത്. 24,915 ആണ് രാജ്യത്തെ കോവിഡ് മരണസംഖ്യ.






