ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് 99 ഡോക്ടര്‍മാര്‍ മരിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 99 ഡോക്ടര്‍മാരാണ് മരിച്ചതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വെളിപ്പെടുത്തി. 1300 ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

മരിച്ചവരില്‍ 73 പേര്‍ 50 വയസ്സിനു മുകളിലുള്ളവരും 19 പേര്‍ 35-50 പ്രായക്കാരാണെന്നും ഏഴു പേര്‍ 35 വയസ്സിനു താഴെയുള്ളവരാണെന്നും ഐ.എം.എ പത്രക്കുറിപ്പില്‍ പറഞ്ഞു.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെ പോരോട്ടം തുടരാന്‍ ഐ.എം.എ ആരോഗ്യ പ്രവര്‍ത്തകരെ ഉണര്‍ത്തി.

 

Latest News