Sorry, you need to enable JavaScript to visit this website.

ഹോപ്പ് പ്രോബ് വിക്ഷേപണം വീണ്ടും നീട്ടി

ദുബായ്- ചൊവ്വാ പര്യവേക്ഷണത്തിനായി യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശപേടകം ഹോപ്പ് പ്രോബ് വിക്ഷേപണം വീണ്ടും നീട്ടിവെച്ചു. പുതിയ തിയതി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഈ മാസം 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം ജപ്പാനില്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് 17ലേക്ക് മാറ്റിവെച്ചതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററും എമിറേറ്റ്‌സ് സ്‌പെയ്‌സ് ഏജന്‍സിയും അറിയിച്ചിരുന്നു. എന്നാല്‍ ഈ മാസം വിക്ഷേപിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏത് ദിവസമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.  

 

Latest News