Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രൊഫ. റെയ്‌നോൾഡ് ജിദ്ദ മലയാളികളുടെ ഗുരുവും മാർഗദർശിയും -പ്രവാസി അനുസ്മരണ സദസ്സ്

പ്രവാസി സംസ്‌കാരിക വേദി സംഘടിപ്പിച്ച  പ്രൊഫ. റെയ്‌നോൾഡ് അനുസ്മരണത്തിൽ നിന്നും 

ജിദ്ദ- കഴിഞ്ഞ ദിവസം വിട പറഞ്ഞ ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് അധ്യാപകനും  പ്രവാസി സംസ്‌കാരിക വേദി സ്ഥാപക ചെയർമാനുമായിരുന്ന പ്രൊഫ. റെയ്‌നോൾഡ് ഇട്ടൂപ്പിനെ ജിദ്ദയിലെ പൊതു സമൂഹം വേദനയോടെ അനുസ്മരിച്ചു. പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച  അനുശോചന യോഗത്തിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പൊതുരംഗത്തെ നിരവധി പേർ  പങ്കെടുത്തു. ജിദ്ദയിലെ മലയാളികളുടെ ഗുരുവും വിവിധ വിഷയങ്ങളിലുള്ള അവരുടെ മാർഗദർശിയുമായിരുന്നു റെയ്‌നോൾഡ് സാറെന്നു ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. 

വിനയവും സൗമ്യതയും അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു. അരികുവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക പീഡിത ജനവിഭാഗങ്ങളോടൊപ്പം നീതിക്കും മനുഷ്യ നന്മക്കുമായി അദ്ദേഹം നിലകൊണ്ടു. ജിദ്ദയിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമായി നിരവധി സ്‌നേഹ സൗഹൃദ ബന്ധങ്ങളെ കൂട്ടിയിണക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ഞെട്ടലോടെയും ഹൃദയവേദനയോടെയുമാണ് അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞതെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.  


ഇസ്മായിൽ കല്ലായി അനുശോചന സന്ദേശം നൽകി. മിർസ ഷെരീഫ്, ഖലീൽ പാലോട്, ഇസ്മായിൽ മരുതേരി, അബ്ദുല്ലക്കുട്ടി, കെ ടി എ മുനീർ, വി കെ റഹൂഫ്, സാജു ജോർജ്, നസീർ വാവക്കുഞ്ഞു, ഹസൻ ചെറൂപ്പ, കെ ടി അബൂബക്കർ, മോഹൻ ബാലൻ, സാദിഖലി തുവൂർ, പി.എം മായിൻകുട്ടി, ഷിജി രാജീവ്, റുക്‌സാന മൂസ,  കബീർ കൊണ്ടോട്ടി, അഷ്‌റഫ് എം, കെ.എം. ഷാജഹാൻ, കബീർ മൊഹ്‌സിന്, ബഷീർ വള്ളിക്കുന്ന്, ബി ആർ രാഗേഷ്, സഫറുള്ള മുല്ലോളി, സലാഹ് കാരാടൻ, സുഹ്‌റ ബഷീർ, ഷിജി രാജീവ്, റുക്‌സാന മൂസ്സ, പ്രൊഫ. ശ്രീ റാം കുമാർ, രാധാകൃഷ്ണൻ കരുവമ്പൊയിൽ, രാജീവ് എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി നന്ദിയും പറഞ്ഞു.

Latest News