ദുബായ്- ആരോഗ്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോവിഡ് 19 വാക്‌സിന്‍ ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ അല്‍ഉവൈസ് അറിയിച്ചു. ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ വാക്‌സിന്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ഘട്ടത്തില്‍ രണ്ട് തരം പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് ഗവേഷണം നടത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കോവിഡ് 19 വാക്‌സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചതായും അത് 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ ലഭ്യമാകുമെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന് ശേഷം യു.എ.ഇ 40 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയതായി മന്ത്രി വ്യക്തമാക്കി. അടുത്ത രണ്ട് മാസത്തിനകം രണ്ട് ദശലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്താനും രാജ്യം പദ്ധതിയിടുന്നു. ഒരു ദശലക്ഷം ജനസംഖ്യയെ പരിശോധിച്ചത് വെച്ച് നോക്കുമ്പോള്‍ യു.എ.ഇ അന്താരാഷ്ട്ര തലത്തില്‍ തന്നെ മുന്നിലാണെന്നും അബ്ദുറഹ്മാന്‍ അല്‍ഉവൈസ് അഭിപ്രായപ്പെട്ടു.






