Sorry, you need to enable JavaScript to visit this website.

രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ശിവഗംഗ- തമിഴ്‌നാട്ടില്‍ അറുപതുകാരിയേയും മകന്റെ ഭാര്യയേയും കൊലപ്പെടുത്തി 75 പവന്‍ ആഭരണം കവര്‍ന്നു. ശിവഗംഗ ജില്ലയിലെ മുദുകൂക്കരണിയിലാണ് സംഭവം.  


ലഡാക്കില്‍ സേവനമനുഷ്ഠിക്കുന്ന സൈനികന്‍ സ്റ്റീഫന്റെ വീട്ടിലാണ് കൊലപാതകങ്ങളും കവര്‍ച്ചയും നടന്നത്. സ്റ്റീഫന്റെ പിതാവ് സാന്റിയാഗോ, മാതാവ് രാജകുമാരി, ഭാര്യ സ്‌നേഹ, ഏഴു  മാസം പ്രായമായ മകള്‍ എന്നിവരായിരുന്നു വീട്ടില്‍ താമസം.

സാന്റിയാഗോ പുറത്തു പോയപ്പോഴാണ് കവര്‍ച്ചക്കാര്‍ വീട്ടില്‍ കയറി സ്ത്രീകളെ കൊലപ്പെടുത്തിയതും ആഭരണങ്ങള്‍ കവര്‍ന്നതും. വീട്ടില്‍നിന്ന് ആഭരണങ്ങള്‍ക്കു പുറമെ, വിലപിടിപ്പുളള വസ്തുക്കളും നഷ്ടമായിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ റിമാന്‍ഡ് പ്രതികളെ വിട്ടയച്ചതിനു ശേഷം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിരിക്കയാണെന്ന് ഗ്രാമീണര്‍ പറയുന്നു.

 

Latest News