Sorry, you need to enable JavaScript to visit this website.

ഖിബ്‌ല ദിശ നിർണയിക്കുക ഇന്ന് എളുപ്പം

മക്ക - ഖിബ്‌ലയുടെ ദിശ കൃത്യമായി നിർണയിക്കുക ഇന്ന് ലോക മുസ്‌ലിംകൾക്ക് എളുപ്പമാകും. ഇന്ന് ഉച്ചക്ക് ദുഹ്ർ ബാങ്ക് സമയത്ത് വിശുദ്ധ കഅ്ബാലയത്തിനു നേർലംബമായി സൂര്യൻ വരുന്നതിനാലാണിത്. ഈ വർഷം ഇത് രണ്ടാം തവണയാണ് വിശുദ്ധ കഅ്ബാലയത്തിനു നേർ ലംബമായി സൂര്യൻ വരുന്നത്. ഈ വർഷം ഈ പ്രതിഭാസം ഇനി ആവർത്തിക്കുകയില്ല. 


പ്രാദേശിക സമയം ഉച്ചക്ക് 12:26:44 ന് (ജി.എം.ടി 9:26:44) ആണ് സൂര്യൻ വിശുദ്ധ കഅ്ബാലയത്തിനു നേരേ മുകളിൽ വരികയെന്ന് അറബ് ഫെഡറേഷൻ ഫോർ സ്‌പേസ് ആന്റ് ആസ്‌ട്രോണമി അംഗം ഡോ. ഖാലിദ് അൽസആഖ് പറഞ്ഞു. ഈ സമയത്ത് വിശുദ്ധ കഅ്ബാലയത്തിന് നിഴലുണ്ടാകില്ല. ഈ സമയത്ത് ഏതൊരു വസ്തുവും നാട്ടിനിർത്തിയാൽ ഉണ്ടാകുന്ന നിഴലിന്റെ കൃത്യമായ എതിർ ദിശയിലാകും ഖിബ്‌ല. അടുത്ത വർഷം മേയിൽ വീണ്ടും ഈ പ്രതിഭാസം ആവർത്തിക്കും. 

Latest News