Sorry, you need to enable JavaScript to visit this website.

തപാൽ സേവന മേഖലയിൽ ഇ-പെയ്‌മെന്റ് നിർബന്ധമാക്കുന്നു

റിയാദ്- തപാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും കീഴിലെ ഡെലിവറി ജീവനക്കാരുടെ പക്കൽ ഈ മാസം 23 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കാൻ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) തീരുമാനിച്ചു. തപാൽ സേവന സ്ഥാപനങ്ങളുടെ മുഴുവൻ ഔട്ട്‌ലറ്റുകളിലും ഡെലിവറി ജീവനക്കാരുടെ പക്കലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണ്. 


തപാൽ സേവന മേഖലാ സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കാൻ ഏപ്രിൽ മുതൽ കമ്പനികളുമായി സി.ഐ.ടി.സി ഏകോപനം ആരംഭിച്ചിരുന്നു. പടിപടിയായാണ് തപാൽ സേവന മേഖലാ സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കിയത്. ആദ്യ ഘട്ടത്തിൽ സ്ഥാപനങ്ങൾക്കു കീഴിലെ ഔട്ട്‌ലറ്റുകളിലും ശാഖകളിലും ഈ മാസം അഞ്ചു മുതൽ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കി. ഈ മാസം 23 മുതൽ സ്ഥാപനങ്ങൾക്കു കീഴിലെ മുഴുവൻ ഡെലിവറി ജീവനക്കാരുടെയും പക്കൽ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണ്.
 

Latest News