Sorry, you need to enable JavaScript to visit this website.

ജീവനക്കാർക്ക് കൊറോണ: ബാങ്ക് ശാഖ അടപ്പിച്ചു

അൽഖർജിൽ ബാങ്ക് ശാഖ അടപ്പിച്ചത് വ്യക്തമാക്കി അൽഖർജ് ബലദിയ ഉദ്യോഗസ്ഥ നോട്ടീസ് പതിക്കുന്നു.

റിയാദ് - ജീവനക്കാർക്കിടയിൽ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അൽഖർജിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖ അൽഖർജ് ബലദിയ അടപ്പിച്ചു. മുഴുവൻ ആരോഗ്യ വ്യവസ്ഥകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരും. അണുനശീകരണ ജോലികൾ പൂർത്തിയാക്കുകയും മറ്റു ആരോഗ്യ വ്യവസ്ഥകളും മുൻകരുതൽ, പ്രതിരോധ നടപടികളും പാലിക്കുകയും ചെയ്ത ശേഷം ബാങ്ക് ശാഖ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുമെന്നും അൽഖർജ് ബലദിയ പറഞ്ഞു. 
ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഖുൻഫുദയിലെ ഹലി ബലദിയ പ്രശസ്തമായ വ്യാപാര കേന്ദ്രം അടപ്പിച്ചു. രാജ്യാന്തര പാതയിൽ മുതലത് ഹലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അടപ്പിച്ചത്. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതലെന്നോണം വ്യാപാര സ്ഥാപനവും ജീവനക്കാരുടെ താമസ സ്ഥലവും ഗോഡൗണും ബലദിയ സംഘം അണുവിമുക്തമാക്കി.
 

Tags

Latest News