കോവിഡ്: കൂത്തുപറമ്പ് സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി- കോവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കുവൈത്ത് കെ.എം.സി.സി. അംഗവും കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശിയുമായ മുണ്ടിയന്റവിട മഹമൂദ് (53) ആണ് മരിച്ചത്. പത്ത് വര്‍ഷമായി കുവൈത്തിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു. ജാബിര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡയാലിസിസ് നടത്തി വരികയായിരുന്നു.

പരേതനായ മൂസ ഹാജി-ബിയ്യാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ നഫീസ. മക്കള്‍: അസ്മ, സുഹൈല്‍, സുഹാന, സല്‍മാന്‍.
മയ്യിത്ത് കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ സുലൈബികാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

 

Latest News