Sorry, you need to enable JavaScript to visit this website.

കോവിഡ്: ഒമാനില്‍ 14 മരണം

മസ്‌കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ച് 14 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 273 ആയി. 1389 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിലെ ആകെ കോവിഡ് ബാധിതര്‍ 59,568 ആയി ഉയര്‍ന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 1050 പേര്‍ ഒമാന്‍ പൗരന്‍മാരും 339 പേര്‍ പ്രവാസികളുമാണ്.

730 പേര്‍ക്ക് കോവിഡ് ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 37,987 ആയി ഉയര്‍ന്നു.  24 മണിക്കൂറിനിടെ 4,044പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.

 

Latest News