എം.എ. യൂസഫലിക്ക് അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം

അബുദാബി- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍  എം.എ. യൂസഫലിക്ക് ഈ വര്‍ഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബുദാബി സസ്‌റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.  പുരസ്‌കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസഫലിയാണ്.
അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയിലെ ഷൈമ അല്‍ മസ്രോയിക്കും പുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്.  അബുദാബി പോര്‍ട്ട്, അബുദാബി നാഷനല്‍ എക്‌സിബിഷന്‍ കമ്പനി, ഡോള്‍ഫിന്‍ എനര്‍ജി, ബോറോഗ് എന്നിവരാണ് വിവിധ മേഖലകളില്‍  പുരസ്‌കാരം ലഭിച്ച മറ്റ് സ്ഥാപനങ്ങള്‍.

 

 

Latest News