Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിസോർട്ട് രാഷ്ട്രീയത്തിന്റെ ജീർണപർവം

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടു  ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ കലാപം ആരംഭിച്ചത് രാജസ്ഥാനിലെ സർക്കാരിന് ഭീഷണിയല്ലെന്ന് മലയാളിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറയുന്നെങ്കിലും സ്ഥിതിഗതികൾ അതിരൂക്ഷമാണ്.

കഴിഞ്ഞ ദിവസം അശോക് ഗെഹ്്്‌ലോട്ട് വിളിച്ച യോഗത്തിന് 32 എംഎൽഎമാർ എത്താത്തത് ജനാധിപത്യ മൂല്യത്തിന് പുല്ലുവില കൽപിക്കുന്ന ഭരണ രാഷ്ട്രീയ ഭിക്ഷാംദേഹികളായ ചില  എം. എൽ. എമാരെ വില പേശി നിർത്തിയിരിക്കുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
 നിയമസഭാ കക്ഷി യോഗത്തിൽ ഒപ്പ് ശേഖരിച്ചു ഗവർണറെ കാണാനാണ് തീരുമാനം. അശോക് ഗെഹ്്്‌ലോട്ടും, സച്ചിൻ പൈലറ്റും രാഹുൽ ഗാന്ധിയുടെ ഇടംവലം കൈകളായിരുന്നു, വേണ്ട സമയത്ത് വേണ്ടത് തോന്നാത്തതാണ് കോൺഗ്രസ് നേതൃത്വത്തിനേറ്റ അപചയം. മുതിർന്ന നേതാവ് കപിൽ സിബലിന്റെ 'നമ്മുടെ ലായങ്ങളിൽ കുതിരകൾ ഓടിപ്പോയത്തിന് ശേഷം മാത്രമാണോ ഉണർന്നു പ്രവർത്തിക്കുന്നത്' എന്ന പരാമർശം ശ്രദ്ധേയമാണ്.
 കോൺഗ്രസ് ഭരണത്തിൽ രണ്ടാം യു. പി. എ പ്രധാനമന്ത്രിയായി കോൺഗ്രസിന്റെ കരുത്തനായ നേതാവ്  മുൻ രാഷ്ട്രപതി പ്രണബ്് മുഖർജിയെ നിയമിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ബി. ജെ. പി ക്കു ഇത്രയധികം ഭരണസ്വാധീനം ലഭിച്ചേക്കില്ലായിരുന്നു, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഉദാസീനതയും സ്വാർഥ താൽപര്യവും കാലങ്ങളായി കോൺഗ്രസിന്റെ കയ്യും കാലുമായ് പ്രവർത്തിച്ച മുതിർന്ന നേതാക്കന്മാരെപ്പോലും നിസ്സംഗതയിലാക്കിയിരുന്നു. അതിന്റെ പരിണത ഫലമായി അഭംഗുരം ബി. ജെ. പി. യിലേക്ക് പരകായപ്രവേശം ചെയ്യുന്ന നേതാക്കന്മാരുടെ നിര തന്നെയാണ് കാണേണ്ടി വന്നത്.
 ഇപ്പോൾ രാജസ്ഥാനിൽ നടക്കുന്നതും ഗോവയിലും, കര്ണാടകയിലും ബി. ജെ. പി നേരത്തെ പയറ്റിയതുമായ നെറികെട്ട രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ആവർത്തനമാണിതെന്ന് ഏതൊരു സാധാരണക്കാരനും  നിസ്സംശയം മനസ്സിലാവും,
 കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേർന്ന യുവ നേതാവ്, ഗുജറാത്തിലെ പട്ടേൽ വിഭാഗ അവകാശ പോരാട്ടങ്ങളുടെ  സമര വീരനായകനായ ഹാർദിക് പട്ടേലിന്റെ ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് നിയമനം കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തവർക്കും ജനാധിപത്യ വിശ്വാസികൾക്കും തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്, ഇത്തരം നവീന ചിന്തകളിൽ യുവതലമുറയെ സ്വാതന്ത്ര്യ ലബ്ധിയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും ദിശാബോധം നൽകി രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ  സ്വയം പ്രബുദ്ധതയോടെ നവജനാധിപത്യ പരീക്ഷണത്തിന് പര്യാപ്തമാക്കുകയാണെങ്കിൽ കോൺഗ്രസ് പാർട്ടിയ്ക്കകത്ത്്് 
നിസ്സംശയം നൂറുമേനി ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിക്കാനും വെല്ലുവിളികളെ അതിജീവിക്കാനുമാവുമെന്ന കാര്യത്തിൽ സംശയമില്ല.
 

Latest News