Sorry, you need to enable JavaScript to visit this website.

പൊന്നിൽ കുളിച്ച കേരളം 

നൂറ് കിലോ കടത്തുമ്പോൾ ഒരു കിലോ മാത്രം പിടിക്കപ്പെടും. നാമത് ഇതുപോലെ ആഘോഷമാക്കും. നമുക്ക് ആഘോഷിക്കാനായി സ്വർണക്കടത്തിലെ ചെറുമീനുകൾ ഇടയ്ക്ക് പിടിതന്നു കൊണ്ടേയുമിരിക്കും. അതിനിടയിൽ വമ്പൻസ്രാവുകൾ നിർബാധം കടന്നുപോയിക്കൊണ്ടേയുമിരിക്കും. 

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലൊമാറ്റിക്ക് ബാഗുവഴിയു ള്ള സ്വർണക്കടത്തിന്റെ കഥകളും കൽപ്പിത കഥകളും നാടകങ്ങളും പ്രഹസനങ്ങളും വായിച്ച് രോമാഞ്ചം കൊണ്ട് ഹർഷപുളകിതനായപ്പോൾ തോന്നിയ ചില സംശയങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. 
സ്വർണക്കടത്തിൽ വർഷങ്ങ ളായി പിൻതുടരുന്ന പതിവു പഴഞ്ചൻ പാരമ്പര്യവഴികൾ വിട്ട് പുതിയപാത തുറന്ന് ലോകത്തിലെ എല്ലാ സ്വർണക്കടത്തുകാർക്കും മാതൃകയായ സരിത്, സ്വപ്‌ന, സന്ദീപ് തുടങ്ങിയ മലയാളി വീരൻമാരെ നാമിങ്ങനെ വേട്ടയാടി പര വശപ്പെടുത്തുകയാണോ വേണ്ടത്? രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രത്യേക അവകാശങ്ങൾ തീർക്കുന്ന സുരക്ഷിതമാർഗത്തിലൂടെ എങ്ങനെ സ്വർണം കടത്താം എന്ന് വിജയകരമായി പ്രവർത്തിച്ചു തെളിയിച്ച ആ ബുദ്ധിശക്തിക്ക് സമുന്നതമായ ഏതെങ്കിലും അവാർഡ് നൽ കി നാം ആദരിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? ഇനിയിപ്പൊ നമ്മളൊന്നും ചെയ്തില്ലെങ്കിലും രാജ്യാന്തര സ്വർണക്കടത്തുകാരിൽ പലരും അവരെ മനസുകൊണ്ടെങ്കിലും അംഗീകരിച്ചിട്ടുണ്ടാകും. അവരെ കുറിച്ചോർത്ത് അഭിമാ നിക്കുന്നുണ്ടാകും. എടാ, ഭയങ്കരൻമാരെ, ഇങ്ങനെയും ഈ പണിക്ക് ഒരു വ ഴിയുണ്ടോ എന്നാലോചിച്ച് അതിശയപ്പെടുന്നുണ്ടാകും, തീർച്ച.
അല്ലെങ്കിലും ഈ മലയാളി ഇങ്ങനെയാണ്. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിച്ച് വാനോളം പുകഴ്ത്തും. പക്ഷെ, നമ്മുടെ കഴിവുകളേയും കണ്ടെ ത്തലുകളേയും കണ്ടില്ലെന്ന് നടിച്ച് നിരുത്സാഹപ്പെടുത്തിക്കളയും. ഇപ്പറഞ്ഞത് സത്യമാണ് എന്നതിന് ഒരു ഉദാഹരണം പറയാം. സർണക്കടത്ത് കേസിൽ സംശയിക്കുന്ന രണ്ടു പേർ നിന്ന നിൽപ്പിൽ മുങ്ങിയിട്ട് ആഴ്ച ഒന്നായപ്പൊഴാണ് പിടികിട്ടിയത്. അവർക്കായി കസ്റ്റംസും എൻഐഎയും കേരളത്തിലും ത മിഴ്‌നാട്ടിലും വലവിരിച്ചിരിക്കുകയായിരുന്നു. 
അവർ വലപൊക്കി അകത്തുക യറേണ്ട താമസം, പിടിവീണിരിക്കും എന്നാണ് പറഞ്ഞുകേട്ടത്. എന്തായാ ലും അതിപ്പോൾ സംഭവിച്ചിരിക്കുന്നു. സത്യത്തിൽ ഇക്കണ്ട അന്വേഷകരുടെ യൊക്കെ കണ്ണുവെട്ടിച്ച് ഈ ഒരാഴ്ചയായി മുങ്ങി നടന്ന അവരുടെ കഴിവും അംഗീകരിക്കേണ്ടതല്ലേ? ഡിപ്ലൊമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയതിനേക്കാൾ ഡിപ്ലൊമാറ്റിക്കായി കരുക്കൾ നീക്കിയതിനാലല്ലേ അവർക്ക് ഇത് സാധിച്ചിരിക്കുക?
അപ്പോൾ ഒരുകാര്യം വ്യക്തം. ആരോ അവരുടെ പിന്നിലുണ്ട്. ചില്ലറക്കാരല്ല, അവർ. കരുത്തരുമാണ്. ആളും അർഥവും അധികാരവും ഉള്ളവർ. അതേസമയം വിമാനത്താവളം കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതുകൊണ്ട് സംസ്ഥാനത്തിന് അതിൽ കാര്യമായി ഒന്നും ചെയ്യാനില്ല എന്നാണ് ബന്ധപ്പെട്ടവരുടെ ഇപ്പൊഴത്തെ നിലപാട്. കസ്റ്റംസും എൻഐഎ യും അന്വേഷണത്തിൽ കേരള പൊലീസിനെ അടുപ്പിക്കുന്നുമില്ല. കാരണമെന്താണ്? സ്റ്റേറ്റ് പൊലീസ് സർക്കാർ മെഷിനറി ആണ്. അവരെ സഹകരിപ്പിച്ചു കൊണ്ടുള്ള ഏതന്വേഷണവും പ്രതികളെന്ന് സംശയിക്കപ്പെടുന്നവർ ര ക്ഷപ്പെടാൻ ഇടയാക്കും എന്നവർ ഭയപ്പെടുന്നു. ഫലത്തിൽ കേരളത്തിൽ ഭര ണത്തിലിരിക്കുന്നവരുടെ നേർക്കു തന്നെ കേന്ദ്ര അന്വേഷണ സംഘത്തിന്റെ സംശയം നീളുകയാണ്. അതെന്തായാലും കേരള പൊലീസ് അവരെ കുറിച്ച് ഇപ്പോൾ അന്വേഷിക്കുന്നില്ല എന്നത് നേര്. 
നമ്മുടെ പൊലീസ് തുനിഞ്ഞിറങ്ങിയാൽ അവർക്ക് ഒരാഴ്ച വേണ്ട, ഒറ്റ മണിക്കൂർ മതി സ്വപ്‌നയേയും സന്ദീപിനേയും തൂക്കിയെടുത്ത് അകത്തിടാൻ രാഷ്ട്രീയക്കാരും ഭരണതലപ്പത്തുള്ളവരും ഇടപെട്ടില്ലെങ്കിൽ നമ്മുടെ പൊലീ സിനോളം കാര്യപ്രാപ്തിയും പ്രവർത്തന മികവുമുള്ളവർ സ്‌കോട്ട്‌ലന്റ്‌യാർഡിൽ പോലുമുണ്ടാവില്ല. കാട്ടിൽ നിന്നും എന്തിന് കോടതിയിൽ ന്യായാധിപന്റെ മൂക്കിന് താഴെ നിന്നുവരെ പ്രതികളെ അതിസമർഥമായി റാഞ്ചാൻ കെൽപ്പുള്ളവരാണവർ. 
അങ്ങനെ ചെയ്തിട്ടുമുണ്ട് (ടി.പി.ചന്ദ്രശേഖരൻ വധക്കേസി ലെ പ്രധാന പ്രതികളെ കണ്ണൂരിലെ മൂടക്കോഴി മലയിൽ നിന്നും പൾസർ സുനിയെ കോടതിക്കകത്തു നിന്നും പിടികൂടിയ ചരിത്രം നമ്മുടെ പൊലീസിനുണ്ടല്ലൊ) അതേ സാമർഥ്യം അവർ സ്വർണക്കടത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളെ സംരക്ഷിക്കാനും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ചില ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസം സ്വപ്‌നയുടേത് എന്ന് സംശയിക്കപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ. തങ്ങളെ സഹകരിപ്പിക്കാതെ നിങ്ങൾ പ്രതികളെ പിടിക്കുന്നതു കാണട്ടെ എന്ന് അവർ കസ്റ്റംസിനെയും എൻഐഎയും വെല്ലുവിളിക്കുകയാണോ? അ തോ അധികാരത്തിന്റെ അകത്തളങ്ങളിലുള്ള ആരുടെയെങ്കിലും ആജ്ഞ അ നുസരിച്ച് അവർ പ്രവർത്തിക്കുകയാണോ? രണ്ടായാലും ഒരുകാര്യം വ്യക്തം. കരുത്തുള്ള ഒരു കവചത്തിനകത്തല്ലാതെ സ്വപ്‌നയ്ക്കും സന്ദീപിനും ഇത്ര യും ദിവസം ഒളിഞ്ഞിരിക്കാനാവില്ല. 
ശരി, കസ്റ്റംസും എൻഐഎയും അടുപ്പിക്കാത്തതുകൊണ്ടും കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന ഇടപാടായതുകൊണ്ടുമാണ് നമ്മുടെ പൊലീസ് സ്വപ്‌നയേയും സന്ദീപിനേയും പിടിക്കാനിറങ്ങാത്തത് എന്ന് തന്നെ ഇരിക്കട്ടെ. പക്ഷെ, അവർക്ക് ഇടപെടാവുന്ന ചില കുറ്റകൃത്യങ്ങളും പ്രതികളി ലൊരാളായ സ്വപ്‌ന നടത്തിയതായി തെളിഞ്ഞിട്ടുണ്ടല്ലൊ. 
ഉദാഹരണത്തിന് അവരുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണ് എന്നറിഞ്ഞ സ്ഥിതിക്ക് ആ വഴി പൊലീസിന് സ്വമേധയാ കേസെടുത്ത് ഒരന്വേഷണം നടത്താവുന്നതേയുള്ളു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തു മ്പോൾ അതേകാര്യത്തിന് സമാന്തരമായി സ്റ്റേറ്റ് പൊലീസ് അന്വേഷണം നടത്തുന്നത് അനൗചിത്യം തന്നെ. പക്ഷെ വ്യാജമാർക്ക് ലിസ്റ്റിന്റെ കാര്യത്തിൽ അത് ചെയ്യാമല്ലൊ? അതിനായി അവരെ എവിടെ നിന്നു വേണമെങ്കിലും പൊ ക്കാനും ചോദ്യം ചെയ്യാനുമുള്ള അധികാരം നമ്മുടെ പൊലീസിനുണ്ടല്ലൊ? അതുകഴിഞ്ഞ് അവരെ കസ്റ്റംസിന്റെയോ എൻഐഎയുടേയോ മുന്നിലേക്കിട്ടു കൊടുത്താൽ, വേണ്ട, വേണ്ട, ആളെ നിങ്ങൾ കിട്ടിയ ഇടത്തുതന്നെ കൊണ്ടു വച്ചേക്കൂ, ഞങ്ങൾ ഇനിയും കുറേനേരം കൂടി ഇരുട്ടിൽ തപ്പിയിട്ട് കഴിയുമെങ്കിൽ പിടിച്ചോളാം എന്നവർ പറഞ്ഞുകളയുമോ എന്ന ഭയം നമ്മുടെ പൊലീസിനുള്ളതുപോലെ തോന്നും അവരുടെ പെരുമാറ്റം കാണുമ്പോൾ.  
വ്യാജസർട്ടിഫിക്കറ്റ് ഒരു പരിശോധനയും കൂടാതെ വാങ്ങിവെച്ച് ഒന്നരലക്ഷം രൂപ മാസശമ്പളത്തിൽ സ്വപ്‌നയെ സർക്കാരിന്റെ മർമപ്രധാനമായ ഐ ടി വകുപ്പിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചത് എങ്ങനെ, ആര് എന്ന് ആരെങ്കിലും അന്വേഷിച്ചോ? (വൻശമ്പളമുള്ള താൽക്കാലിക നിയമനങ്ങൾ പലതും അതതു സർക്കാർ ഇറങ്ങിപ്പോകുന്നതിന് മുമ്പ് സ്ഥിരംനിയമനങ്ങളാകുന്ന ഇന്ദ്രജാലങ്ങളും ഇവിടെയുണ്ടാകാറുണ്ട്. 
സ്വപ്‌നയുടെ കാര്യത്തിൽ  അത് സംഭവിക്കാനിരുന്നതാണ്)അവരെ ജോലിക്കെടുത്ത പ്ലേസ്‌മെന്റ് ഏ ജൻസിയെ വിളിച്ചു വരുത്തി ഇത്രയും ദിവസമായിട്ടും ആരെങ്കിലും ചോദ്യം ചെയ്‌തോ? അതോ അതിന് ഇനി മറ്റൊരു അന്വേഷണസംഘം വരേണ്ടതു ണ്ടോ? 
സർക്കാരിന്റെ ചെറുതും വലുതുമായ ജോലികൾക്ക് യോഗ്യതയുള്ളവരെ കണ്ടെത്തി നിയമനം നൽകാനാണ് പിഎസ്‌സി എന്നൊരു സ്ഥാപനം ഇവിടെയുള്ളത്. 
ഊണും ഉറക്കവും ഒഴിഞ്ഞു പഠിച്ച് ആയിരക്കണക്കിന് യോഗ്യരായ ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റുകളിൽ സ്ഥാനം പിടിച്ചും, റാങ്ക് ലിസ്റ്റുകളു ടെ കാലാവധി തികയാൻ പോകുന്നതിൽ ആധിപിടിച്ചും ലിസ്റ്റിന്റെ കാലാവ ധി നീട്ടണം എന്നുപറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കിയും(കണ്ണൂരിൽ)ഒരു ജീവിതമുണ്ടാക്കാൻ തത്രപ്പെടുന്ന ഈ സംസ്ഥാനത്താണ് ഒരു ശിപായിയുടെ യോഗ്യത പോലുമില്ലാത്ത ഒരാൾ ഐടി വകുപ്പിന്റെ കീഴിലെ പ്രധാനപ്പെട്ട ഒരു വകുപ്പിൽ ഭാരിച്ച ശമ്പളം പറ്റി കഴിഞ്ഞത് എന്നത് എന്തൊരു വിരോധാഭാസമാണ്? ഐടി വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ആരുടെയെങ്കിലും സഹായമി ല്ലാതെ അവർക്കതിന് കഴിയില്ലെന്ന് ഉറപ്പല്ലേ? അതാരെങ്കിലും അന്വേഷിച്ചോ?
(സ്വജനപക്ഷപാതം പച്ചയായി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പിൻവാതിൽ നിയമനങ്ങൾ ചുരുക്കിപ്പറഞ്ഞാൽ ഇന്നാട്ടിലെ അഭ്യസ്ത വിദ്യരോടുള്ള സർ ക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ചതിയല്ലേ? ഇത് അടിയന്തരമായി അവസാനിപ്പിക്കേണ്ടതല്ലേ? അല്ലെങ്കിൽ പബ്ലിക് സർവീസ് കമ്മീഷനെ പിരിച്ചു വിടുകയല്ലേ അഭികാമ്യം?)
പുറത്താക്കപ്പെട്ട ഐടി വകുപ്പിന്റെ തലവന് സ്വപ്‌ന സുരേഷുമായുള്ള അനാരോഗ്യകരമായ ബന്ധങ്ങളെ കുറിച്ചുള്ള വാർത്തകൾ പലതും കേൾക്കുന്നുണ്ട്. അത് ശരിയാണെങ്കിൽ അവരെ യോഗ്യത നോക്കാതെ ഐടി വകുപ്പിൽ ഉൾപ്പെടുത്തിയതും അയാൾ തന്നെയാണോ? അക്കാര്യം ദൂരീകരിക്കാനുള്ള ഒരന്വേഷണം ഉണ്ടായോ? വകുപ്പു മേധാവികളും മന്ത്രിമാരും ഒക്കെ പറയുന്നത് എല്ലാം അന്വേഷിക്കും എന്നാണ്. എപ്പൊഴന്വേഷിക്കും? കേരളം സ്വർണക്കടത്തിന്റെ അവമതിയിൽപ്പെട്ട് അലോസരപ്പെടാൻ തുടങ്ങിയിട്ട് ഇതിപ്പോൾ ആഴ്ച ഒന്നായി. ഇനി എപ്പൊഴാണ് അന്വേഷണം തുടങ്ങുക? അതോ എല്ലാ തെളിവുകളും ഈ കാലയളവിനുള്ളിൽ തേച്ചുമായ്ച്ചു കളഞ്ഞ ശേഷം പ്രഹസനം പോലെ ഒരന്വേഷണം പ്രഖ്യാപിക്കാനാണോ പുറപ്പാട്? ഐടി വകുപ്പിന്റെ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റിയതുതന്നെ അത്തരം ഒരു പ്രഹസനത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയുന്നവർക്ക് ആ സംശയം ബലപ്പെടും, തീർച്ച.
അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് സംശുദ്ധമാക്കി എന്ന് പറയപ്പെടുന്നു. ഒരു വർഷത്തേക്ക് നിർബന്ധിത അവധിയും നൽകിയാണ് പറഞ്ഞയച്ചത്. ശ്ലാഘനീയം തന്നെ. പക്ഷെ അതു മാത്രമാണോ ചെയ്യേണ്ടിയിരു ന്നത്? ഈ പുകിലൊക്കെ ഉണ്ടാക്കിയ സ്വപ്‌നയെ വഴിവിട്ട് സഹായിച്ചു എന്ന സംശയത്തിന്റെ നിഴലിലുള്ള അദ്ദേഹത്തിനെതിരെ ന്യായമായും ഒരന്വേഷണം പ്രഖ്യാപിക്കേണ്ടതല്ലേ?(ഐടി വകുപ്പിലും മറ്റും അർഹതയില്ലാത്ത പല ർക്കും അയാളിങ്ങനെ നിയമനം നൽകിയതായി പരാതികളുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്) സിവിൽ സർവന്റിനെതിരെ പെട്ടെന്നൊരു വകുപ്പുതല അന്വേഷണം സാധ്യമല്ല എന്ന് ചിലർ പറയുന്നുണ്ട്. അതിന് ചില നിബന്ധനകളൊക്കെ ഉണ്ടത്രെ. 
ഉണ്ടാവട്ടെ. അതൊക്കെ പാലിച്ചു കൊണ്ട് ഒരന്വേഷണം തുടങ്ങാനുള്ള ശ്രമങ്ങൾ എന്തെങ്കിലും ഇതുവരെ ഉണ്ടായാതായി അറിവില്ല. അതോ ഭരണത്തിന്റെ ഉന്നത തലങ്ങളിലിരിക്കുന്നവർക്ക് എന്തും കാട്ടിക്കൂട്ടാമെന്നാണോ? അതിനെയൊന്നും ആരും ചോദ്യം ചെയ്യരുത് എന്നാണോ? അതിനെയാണോ യഥാർഥത്തിൽ ജനാധിപത്യം എന്നു പറയുന്നത്?
ഇനി ദിവസങ്ങൾ ഏറെ കഴിഞ്ഞ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുമായിരിക്കും. അപ്പൊഴേക്കും ആവശ്യമുള്ള തെളിവുകളും മറ്റും നശി പ്പിക്കപ്പെട്ടിരിക്കും. കുറ്റം ചെയ്തവന് അത് ഇല്ലാതാക്കാനുള്ള പഴുതും കാല വിളംബവും അതുവഴി നിയമത്തിന്റെ കുരുക്കിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതും കിട്ടുന്നു എന്നതാണ് നമ്മുടെ രാജ്യത്ത് ഉന്നതർ തെറ്റുചെയ്യുമ്പോൾ ലഭിക്കുന്ന ഒരു പ്രധാന ആനുകൂല്യം(നമ്മുടെ പാർലമെന്റിലും നിയമസഭക ളിലും ക്രിമിനൽ സ്വഭാവമുള്ള ജനപ്രതിനിധികൾ വർദ്ധിച്ചു വരുന്നതിന്റെ ഒരു ഭൗതികപശ്ചാത്തലം ഇതാണ്) എന്നിട്ടവസാനം ആവശ്യമായ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ട് അയാളെ വിട്ടയക്കും. അഗ്നിശുദ്ധി വരുത്തിയതിന്റെ വീരപരിവേഷവുമായി നമ്മളെയാകെ കൊഞ്ഞനം കു ത്തിക്കാണിച്ച് അയാൾ വീണ്ടും സമൂഹത്തിന്റെ മുമ്പിൽ വിലസും.
ഐടി സെക്രട്ടറിയെ പുറത്താക്കിയെങ്കിലും ആനുകൂല്യങ്ങളും ശമ്പളവും മാസമാസം സർക്കാർ ഖജനാവിൽ നിന്നും കൃത്യമായി അയാൾക്ക് കിട്ടും എന്നതാണ് ഇതിലെ ഏറ്റവും വലിയ ഐറണി. അതായത് ഒരു പണിയുമെടുക്കാതെ ശമ്പളം വാങ്ങി ഉണ്ടുറങ്ങി കഴിയാമെന്ന് സാരം(പുണ്യം ചെയ് ത ജൻമം തന്നെ!)ഇനി വേണമെങ്കിൽ സർക്കാരിനയാളെ തിരിച്ച് വിളിച്ച് എപ്പോൾ വേണമെങ്കിലും സർവീസിൽ പ്രവേശിപ്പിക്കുകയും ആവാം(അർദ്ധരാ ത്രി അമിതമായി മദ്യപിച്ച്, അമിതവേഗതയിൽ കാറോടിച്ച് പത്രപ്രവർത്തക ന്റെ ജീവനെടുത്ത ഒരു ഐഎഎസുകാരനെ പുറത്താക്കി ഏതാനും മാസ ങ്ങൾക്ക് ശേഷം സർവീസിലേക്ക് തിരികെ എടുത്ത് നല്ലൊരു സ്ഥാനത്തിരു ത്തിയ ചരിത്രവും നമുക്കുണ്ടല്ലൊ)ഇത്തരം കൊള്ളരുതായ്മകൾക്ക് മുമ്പിൽ നോക്കുകുത്തികളായിരിക്കാൻ വിധിക്കപ്പെടുന്നു എന്ന ഹതഭാഗ്യതയാണ് ഇ ന്ത്യൻ ജനാധിപത്യമെന്ന പ്രഹസനത്തിൽ സാധാരണ പൗരൻ അനുഭവിക്കേ ണ്ടി വരുന്ന ഒരു വലിയ പീഡനം.
കോവിഡിനെ പോലും നിഷ്പ്രഭമാക്കിക്കൊണ്ടാണ് സ്വർണക്കടത്ത് പ്രശ്‌നം ഇപ്പോൾ കേരളത്തിൽ കലങ്ങിമറിയുന്നത്. ഏതായാലും കോവിഡിന്റെ സംഭീതമായ സാഹചര്യത്തിൽ നിന്നും ആളുകൾക്ക് ഒന്ന് മാറി ചിന്തിക്കാനും അൽപ്പമൊന്ന് ആശ്വസിക്കാനും ഇപ്പോൾ ഒരു വിഷയമായി എന്നതു നേര്. അത് താൽക്കാലികമാണ് എങ്കിൽ കൂടി. അതേസമയം ഈ സ്വർണക്ക ടത്തിന്റെ കഥയ്ക്ക് ഒരു അവസാനം വേണമല്ലൊ. അതെങ്ങനെ ആവും? എ ല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും കൂടി എടുത്തലക്കി അമ്പരപ്പിക്കുന്ന ഒരു പ്രശ്‌നമാക്കി ഇപ്പോൾ മാറ്റിയെടുത്തിരിക്കുന്ന ഈ ഡിപ്ലൊമാറ്റിക് സ്വർണക്കടത്തിൽ സരിത്തും സ്വപ്‌നയും സന്ദീപും പിന്നെ ചില ചില്ലറ പരൽമീനുകളും കൂടി പ്രതിയാക്കപ്പെടും. കുറച്ച് കാലത്തേക്ക് ശിക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ ഒത്തുതീർപ്പുകളിലൂടെ രക്ഷപ്പെടുകയോ ചെയ്യും. അവിടെ കഥ തീരും.
സ്വർണം ആര,് ആർക്കുവേണ്ടി കൊടുത്തയച്ചു, അത് എങ്ങോട്ടുപോയി എന്ന് കണ്ടെത്തുകയാണ് യഥാർഥത്തിൽ ചെയ്യേണ്ടത്. പക്ഷെ, അന്വേഷകർക്ക് അതത്ര എളുപ്പമല്ല. കാരണം 'ബ്രേക്ക് ദ ചെയിൻ' രൂപത്തിലാണ് സ്വർ ണക്കടത്തുകാർ കടത്തിന്റെ ശൃംഗല തീർക്കുന്നത്. അതുകൊണ്ടുതന്നെ വി ദേശത്ത് നിന്ന് സ്വർണം കൊടുക്കുന്നവനും അത് വാങ്ങി ഇന്ത്യയിൽ എത്തി ക്കുന്നവനും(കര്യർ) തുടർന്നത് കൈമാറുന്നവനും ഒരിക്കലും പരസ്പരം അറിയാനിടയില്ല. 
കര്യർ പിടിക്കപ്പെട്ടാൽ അന്വേഷണ സംഘത്തെ തുടർന്ന് മുന്നോട്ട് നയിക്കുന്ന തെളിവുകളൊന്നും അയാളുടെ കൈയ്യിൽ ബാക്കിയാവുന്നില്ല. അതോടെ അന്വേഷണം വഴിമുട്ടും. ഇന്നോളമുള്ള സ്വർണക്കടത്തു കേസുകളിൽ സംഭവിച്ചത് അതാണ്. സ്വർണക്കടത്തിനായി കടത്തുകാർ മാർഗങ്ങളായിരം പയറ്റുമായിരിക്കും. 
പക്ഷെ, കടത്തുകാർ തമ്മിലുള്ള പരസ്പരം പിടികൊടുക്കാതുള്ള ഈ പാരമ്പര്യ കൈമാറ്റരീതി അന്നുമിന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്. നൂറ് കിലോ കടത്തുമ്പോൾ ഒരു കിലോ മാത്രം പിടിക്കപ്പെടും. നാമത് ഇതുപോലെ ആഘോഷമാക്കും. നമുക്ക് ആഘോഷിക്കാനായി സ്വർണക്കടത്തിലെ ചെറുമീനുകൾ ഇടയ്ക്ക് പിടി തന്നു കൊണ്ടേയിരിക്കും. അതിനിടയിൽ വമ്പൻസ്രാവുകൾ നിർബാധം കടന്നു പോയിക്കൊണ്ടേയുമിരിക്കും.
 

Latest News