തിരുവിതാംകൂറിന്റെ കഥയുമായി ആര്‍.എസ്. വിമല്‍ വരുന്നു

കൊച്ചി- ബോളിവുഡ് ത്രില്ലറുകളെക്കാള്‍ ആവേശം പകരുന്ന തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ സംവിധായകന്‍ ആര്‍. എസ് വിമല്‍ പുതിയ ചരിത്ര സിനിമ എടുക്കുന്നു. സൂപ്പര്‍ താരം നായകനാകുന്ന സിനിമയുടെ പേര് ധര്‍മരാജ്യ എന്നാണെന്ന് വിമല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.
വിര്‍ച്ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകും ഇത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..

വിമല്‍ പങ്കുവച്ച കുറിപ്പ്

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം...
തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍നിന്നും ഒരു നായക കഥാപാത്രം പുനര്‍സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു..
ധര്‍മരാജ്യ..

വിര്‍ച്ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.... മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..
ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ...

 

 

Latest News