മോശം കാലാവസ്ഥ: ഹോപ്പ് പ്രോബ് വിക്ഷേപണം വെള്ളിയാഴ്ചത്തേക്ക് മാറ്റി

ദുബായ്- യു.എ.ഇയുടെ ചരിത്രദൗത്യത്തിന് മൂന്ന് നാള്‍കൂടി കാത്തിരിക്കണം. ചൊവ്വ പര്യവേക്ഷണത്തിനായി യു.എ.ഇ തദ്ദേശീയമായ വികസിപ്പിച്ച ഹോപ്പ് പ്രോബ് ബഹിരാകാശപേടകത്തിന്റെ വിക്ഷേപണം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ മാസം 17 ലേക്ക് മാറ്റി.

യു.എ.ഇ സമയം പുലര്‍ച്ചെ 12.43ന് ജപ്പാനിലെ താനെഗാഷിമ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പേടകം കുതിച്ചുയരുമെന്ന് യു.എ.ഇ സ്‌പെയ്‌സ് ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററും (എം.ബി.ആര്‍.എസ്.സി) അറിയിച്ചു.

ചൊവ്വാപര്യവേക്ഷണത്തിന് മുതിര്‍ന്ന ആദ്യത്തെ അറബ് രാജ്യമാകാനുള്ള യു.എ.ഇയുടെ യത്‌നത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡു, ഇത്തിസാലാത്ത് എന്നീ പ്രമുഖ ടെലികോം കമ്പനികള്‍ തങ്ങളുടെ നെറ്റ് വര്‍ക്കിന്റെ പേര് മാറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News