മുന്‍ ജിദ്ദ പ്രവാസി പ്രൊഫ. റെയ്‌നോള്‍ഡ് ഇട്ടൂപ്പ് നിര്യാതനായി

കോഴിക്കോട്- ദീര്‍ഘകാലം സൗദിയില്‍ പ്രവാസി ആയിരുന്ന പ്രൊഫ. പി.ഐ. റെയ്‌നോള്‍ഡ് ഇട്ടൂപ്പ് അന്തരിച്ചു. ജിദ്ദയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലും ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍ വേര്‍പാട് സുഹൃത്തുക്കള്‍ക്ക് അവിശ്വസനീയമായി. കഴിഞ്ഞ ദിവസം രാത്രി പോലും അദ്ദേഹം ഫേസ് ബുക്കില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകളോട് പ്രതികരിച്ചിരുന്നു.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന പ്രൊഫ. റെയ്‌നോള്‍ഡ് 2014 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയത്. ജിദ്ദയില്‍ പ്രവാസി സാംസ്‌കാരിക വേദിയുടെ ചെയര്‍മാനായിരുന്നു.
ഇംഗ്ലീഷ് ഭാഷയിലും ഇതരഭാഷകളിലുമുള്ള പരിജ്ഞാനം ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്ന അദ്ദേഹം ജിദ്ദയിലെ സാംസ്‌കാരിക സായാഹ്നങ്ങളില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.

സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ഐ ഇട്ടൂപ്പിന്റേയും ക്രിസ്റ്റബിള്‍ ഐറീന്റേയും മകനാണ്.
സഹോദരങ്ങള്‍: വാള്‍ട്ടര്‍ ജോയ് ഇട്ടൂപ്പ്, അര്‍ണോള്‍ഡ് ഇട്ടൂപ്പ്, സിന്തിയ ജോണ്‍, റീത്ത എല്‍സണ്‍.

 

Latest News