പാചകവാതകം ചോര്‍ന്ന് ദുബായ് റെസ്‌റ്റോറന്റില്‍ വന്‍ സ്‌ഫോടനം

ദുബായ്- പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഖിസൈസിലെ റസ്റ്റോറന്റില്‍ വന്‍ സ്‌ഫോടനം. ആര്‍ക്കും പരുക്കില്ല. തൊട്ടടുത്ത ഫാര്‍മസി, ബ്യൂട്ടി സലൂണ്‍, മൂന്ന് കാറുകള്‍ എന്നിവക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഖിസൈസ് പോലീസ് സ്‌റ്റേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ബ്രി.അബ്ദുല്‍ ഹാലിം അല്‍ ഹാഷിമി പറഞ്ഞു.
പുലര്‍ച്ചെ നാലിന് ഡമാസ്‌കസ് സ്ട്രീറ്റിലെ റസ്റ്ററന്റിലായിരുന്നു സംഭവം. സ്‌ഫോടനമുണ്ടായ സമയത്ത് റസ്‌റ്റോറന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ദുബായ് പൊലീസ് പട്രോള്‍ സംഘം ദുബായ് സിവില്‍ ഡിഫന്‍സിനോടൊപ്പം രക്ഷാ പ്രവര്‍ത്തനം നടത്തി.  ഇരുനില കെട്ടിടത്തില്‍ നിന്ന് താമസക്കാരെയെല്ലാം ഒഴിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് കണ്ടെത്തിയതെന്ന് ബ്രി. അല്‍ ഹാഷിമി പറഞ്ഞു.

 

Latest News