Sorry, you need to enable JavaScript to visit this website.

തസ്‌രീഹില്ലാതെ മക്കയില്‍ പ്രവേശിച്ചാല്‍ 10000 റിയാല്‍ പിഴ

മക്ക- കോവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ ഹജ് കര്‍മങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ് 12 വരെ യാണ് ഈ നിയമം ബാധകമാകുക. കുറ്റം ആവര്‍ത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ് വേളയില്‍ കോവിഡ് വ്യാപനം നടക്കുന്നത് തടയാനും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാനും സ്വദേശി വിദേശി ഭേദമന്യേ മുഴുവന്‍പേരും ശ്രദ്ധിക്കണമെന്നു ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ഹജ് ദിവസങ്ങളില്‍ തസ്‌രീഹ് ഇല്ലാതെ മക്കയിലേക്കും മിനാ, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാവിഭാഗങ്ങള്‍ അതീവജാഗ്രതയോടെയാണ് നിലയുറപ്പിക്കുന്നത്. മക്കയിലേക്കുള്ള മുഴുവന്‍ റോഡുകളും നടപ്പാതകളും കൃത്യമായി നിരീക്ഷിക്കുമെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

Latest News