Sorry, you need to enable JavaScript to visit this website.

ബഹ്റൈനില്‍ 27 മലയാളികള്‍ നാട്ടിലെത്തി

മനാമ- ബഹ്‌റൈനിലെ ഡിപ്പോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിഞ്ഞിരുന്ന 27 മലയാളികള്‍ നാട്ടിലെത്തി. കൊറോണ വ്യാപനത്തെ തുടര്‍ന്നും കൊറോണ ബന്ധപ്പെട്ട ഇവരുടെ പ്രയാസങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ബഹ്‌റൈന്‍ കേരളീയ സമാജം അറിയിച്ചിരുന്നു. ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളും ഇന്ത്യന്‍ എംബസിയും കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ഇടപെട്ടിരുന്നു.

എം.പിമാരായ ഡോ. ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരും നടത്തിയ കൂട്ടായ പരിശ്രമമാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയതെന്ന് പി.വി. രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.

 

Latest News