ദുബായില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

ദുബായ്- അപകടത്തെ തുടര്‍ന്ന് മിനി ബസിന് തീ പിടിച്ച് രണ്ടുപേര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.  ശൈഖ് സായിദ് റോഡില്‍ ജബല്‍ അലി ഭാഗത്തേയ്ക്കുള്ള അല്‍ മനാറ പാലത്തില്‍ രാവിലെ 8.30നായിരുന്നു അപകടമെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയിഫ് മുഹൈര്‍ അല്‍ മര്‍സൂയി പറഞ്ഞു.

14 സീറ്റുള്ള  മിനിബസ് റോഡില്‍നിന്ന് തെന്നിമാറി സിമിന്റ് ബാരിയറിലിടിച്ചായിരുന്നു തീപ്പിടിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 

 

Latest News