രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറിനെ പ്രതിരോധത്തിലാക്കി സചിൻ പൈലറ്റ്

ന്യൂദൽഹി- മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീണതിന് പിന്നാലെ രാജസ്ഥാനിലും പാർട്ടി പ്രതിസന്ധിയിൽ. ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സചിൻ പൈലറ്റ് ബി.ജെ.പിയുമായി ചർച്ച നടത്തിയെന്നും 19 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നുമാണ് റിപ്പോർട്ട്. പാർട്ടിയുടെ പതിനാറും മൂന്നു സ്വതന്ത്രരും തന്റെ കൂടെയുണ്ടെന്നാണ് സചിൻ പൈലറ്റ് അവകാശപ്പെടുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനം വേണമെന്ന സചിൻ പൈലറ്റിന്റെ ആവശ്യത്തോട് ബി.ജെ.പി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

 

Latest News