ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി 16 ചാർട്ടേഡ് വിമാനങ്ങളിലായി 2939 യാത്രക്കാരെ നാട്ടിലെത്തിച്ചു

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികൾ ജിദ്ദ ഇന്റർനാഷണൽ വിമാനത്താവളത്തിൽ. 

ജിദ്ദ- കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിലേക്കു മടങ്ങാാവാതെ പ്രയാസപ്പെട്ടിരുന്ന  2939 യാത്രക്കാരെ 16 ചാർട്ടേഡ് വിമാനങ്ങളിലായി നാട്ടിലെത്തിച്ച് മലപ്പുറം ജില്ലാ കെ.എം.സി.സി ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് വിമാനങ്ങൾ സൗദിയിൽ നിന്നും, പ്രത്യേകിച്ച് ജിദ്ദയിൽ നിന്നും നാമമാത്രമായതോടെ വളരെ കുറച്ച് പേർക്കേ നാടണയാൻ കഴിയൂ എന്ന യാഥാർത്ഥ്യവും നാട്ടിലെത്താൻ കാത്തിരിക്കുന്നവരുടെ ഉയർന്ന എണ്ണവും ദുരിതങ്ങളും തിരിച്ചറിഞ്ഞാണ് ജില്ലാ കെ.എം.സി.സി വിമാനങ്ങൾ ചാർട്ടർ ചെയ്ത് യാത്രാ സൗകര്യം ഒരുക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെട്ട രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, കുട്ടികൾ, സന്ദർശക വിസയിലെത്തിയവർ തുടങ്ങി  അർഹരായവരെയാണ് യാത്രക്കാരായി പരിഗണിച്ചത്. മുഴുവൻ യാത്രക്കാർക്കും കേരള സർക്കാർ നിർദേശിച്ച സുരക്ഷാ വസ്ത്രങ്ങൾ, മാസ്‌ക്, ഗ്ലൗസ്, സേഫ്റ്റി ഷീൽഡ്, സാനിറ്റൈസർ തുടങ്ങിയവ നൽകി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു യാത്ര ഒരുക്കിയത്. മലപ്പുറം ജില്ല കെഎംസിസിയുടെ  വളണ്ടിയർമാർ വിമാനത്താവളത്തിൽ യാത്രക്കാർക്കാവശ്യമായ എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടായിരുന്നു.


ജില്ലാ കെ.എം.സി.സി നേരിട്ട് കണ്ടെത്തിയവരിൽ നിന്ന്  6 വിമാനങ്ങളിലൂടെ 1334 യാത്രക്കാരും, മറ്റ് ഗ്രൂപ്പുകളുടെ കോർഡിനേഷനിലൂടെ 10 വിമാനങ്ങളിലായി 1605 യാത്രക്കാരും ഉൾപ്പെടെ 2939 പേർക്കാണ് ഇതുവരെ കോഴിക്കോട്ട് വിമാനത്താവളത്തിലേക്ക് യാത്രയൊരുക്കിയത്. സംസ്ഥാന ഗവൺമെന്റിൽ നിന്നും 20 വിമാനങ്ങൾക്ക് അനുമതി നേടിത്തരുന്നതിൽ സഹായിച്ച പ്രതിപക്ഷ ഉപ നേതാവ് എം.കെ. മുനീർ എം.എൽ.എ സുഗമമായ നടത്തിപ്പിന് വേണ്ട ഇടപെടലുകൾ നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവരോട് ഭാരവാഹികൾ നന്ദി അറിയിച്ചു. 
പ്രയാസപ്പെടുന്ന ധാരാളം ആളുകൾ ഇനിയും നാടണയാനുണ്ട്. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണം. കൂടുതൽ വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്നും വരും ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനായി പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് മിഷൻ വിമാനങ്ങൾ ഉപയോഗപ്പെടുത്താൻ യാത്രക്കാർ എംബസി രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. 


ചർട്ടേർഡ് വിമാനങ്ങൾക്ക് ഔദ്യോഗിക അനുമതി ഒരുക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, ചെയർമാൻ ബാബു നഹ്ദി, ആക്റ്റിംഗ് സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം, ജുനൈസ് കെ.ടി. എന്നിവരും കുറ്റമറ്റ മിഷൻ പ്രവർത്തനങ്ങളുമായി ആക്റ്റിംഗ് പ്രസിഡണ്ട് സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, മജീദ് അരിമ്പ്ര, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, അഷ്‌റഫ് വി.വി, അബ്ബാസ് വേങ്ങൂർ, സുൾഫിക്കർ ഒതായി, ഗഫൂർ മങ്കട എന്നിവർ ഒരു മാസത്തിലേറെയായി നടത്തിയ പ്രവർത്തന ഫലമായാണ് ഇത്രയും പേർക്ക് യാത്രാ സൗകര്യം ഒരുക്കാനായത്. ദൗത്യത്തിന്റെ തുടക്കം മുതൽ കൂടെ നിന്ന് പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്ത സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ വി.പി. മുസ്തഫ, നാഷണൽ സെക്രട്ടറിയേറ്റ് അംഗം ഡോ: കാവുങ്ങൽ മുഹമ്മദ് എന്നിവർക്ക് ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു. 

 

Latest News