Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കോവിഡ് കേസുകള്‍ കുറയുന്നു

മസ്‌കത്ത്- ഒമാനില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1083 പുതിയ കൊറോണ കേസുകളില്‍ 786 പേരും സ്വദേശി പൗരന്‍മാരാണ്. പത്ത് ദിവസങ്ങള്‍ക്കിടെ രാജ്യത്ത് 12,326 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 8599 പേരും സ്വദേശികളായിരുന്നു. കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

ശനിയാഴ്ച നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ നിരക്ക് 248 ആയി ഉയര്‍ന്നു. ഇതില്‍ 127 പേര്‍ വിദേശികളും 121 പേര്‍ സ്വദേശികളുമാണ്. ഇതുവരെ മരണപ്പെട്ടവരില്‍ 126 പേരും 15 വയസിന് 69 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55 ആണ്.

ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54, 000 കടന്നു. ശനിയാഴ്ച 1,084 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 54,697 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Latest News