Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ ഹൃദയാഘാതത്തിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി- കോവിഡ് ബാധിച്ച് കേരളത്തിൽ ഒരാൾ കൂടി മരിച്ചു. ഇന്നലെ എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ച പുല്ലുവഴി പൊന്നയംമ്പിള്ളിൽ പികെ ബാലകൃഷ്ണൻ (79) നായർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് മരണം 29 ആയി. ബാലകൃഷ്ണൻ ആദ്യം ചികിത്സ തേടിയ വളയൻചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചിട്ടു. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹവുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇദ്ദേഹത്തിന്റെ മകൻ ആലുവ കെഎസ്ഇബി ഓഫിസിലാണ് ജോലി ചെയ്തിരുന്നത്.

 

Latest News