നുഴഞ്ഞുകയറ്റ നീക്കം തകര്‍ത്തു; കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം തകര്‍ത്തതായും രണ്ട് ഭീകരരെ വെടിവെച്ചുകൊന്നതായും പ്രതിരോധ വക്താവ് അറിയിച്ചു.

ജമ്മു കശ്മീരില്‍ നൗഗാം സെക്ടറില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് സംഭവം. കുപ്‌വാര ജില്ലയില്‍ ഉള്‍പ്പെടുന്ന നൗഗാം സെക്ടറില്‍ സംശയാസ്പദ നീക്കം ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.

സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ഭീകരരെ കൊലപ്പെടുത്തിയെന്നും ഇവരില്‍നിന്ന് രണ്ട് എ.കെ 47 തോക്കുകള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

 

Latest News