സ്വപ്‌നക്കും സന്ദീപിനും വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമായി  ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തിരിച്ചല്‍ ഊര്‍ജിതമാക്കി.  റിസോര്‍ട്ടുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.  


സ്വപ്നയുടെ കാര്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.  രണ്ട് പ്രതികളും സംസ്ഥാനത്തിന് പുറത്ത് എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.അതിനിടെ,  സ്വപ്‌ന പര്‍ദയണിഞ്ഞ് മൂന്നാറില്‍ എത്തിയതായി അഭ്യൂഹം പരന്നു.

നിലവില്‍ കസ്റ്റഡിയിലുള്ള പ്രതി സരിത്തിനെ എന്‍ഐഎക്ക് ഉടന്‍ കൈമാറാനിടയില്ലെന്നാണ് സൂചന. ഇയാളെ  കസ്റ്റംസ്  ചോദ്യം ചെയ്തു വരികയാണ്. കേസില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതിനാല്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Latest News