കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് സര്‍വീസ്

ന്യൂദല്‍ഹി- കൊച്ചിയടക്കം ഇന്ത്യയിലെ ആറു നഗരങ്ങളില്‍നിന്ന് നാളെ മുതല്‍ ഈമാസം 26 വരെ അബുദാബിയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.
 
കൊച്ചിക്കുപുറമെ, ബംഗളൂരു, ചെന്നൈ, ദല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളില്‍നിന്നാണ് സര്‍വീസ്.

യു.എ.ഇ അധികൃതരില്‍നിന്ന് അനുമതി നേടിയ ശേഷം ഇന്ത്യയിലുള്ള യു.എ.ഇ പൗരന്മാര്‍ക്കും യു.എ.ഇ താമസവിസയുള്ള വിദേശികള്‍ക്കും മടങ്ങാം.

അബുദാബി ഐ.സി.എയില്‍നിന്നാണ് അനുമതി നേടേണ്ടത്. യു.എ.ഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഭാഗമായുള്ളതാണ് അബുദാബി ഐ.സി.എ.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതല്‍  വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലേക്ക് മടങ്ങേണ്ട ധാരാളം പ്രവാസികള്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടപ്പുണ്ട്.

 

Latest News