Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ മലയാളി സംഘടനകളുടെ പുതിയ  കൂട്ടായ്മയായി ഐ.ഡബ്ല്യു.എ നിലവിൽ വന്നു 

ജിദ്ദ- മലയാളി സംഘടനകളുടെ പുതിയ കൂട്ടായ്മയായി ജിദ്ദയിൽ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐ.ഡബ്ല്യു.എ) നിലവിൽ വന്നു. ജീവകാരുണ്യ, കലാ, സാംസ്‌കാരിക, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പതിനൊന്നോളം പ്രശസ്ത സംഘടനകളുടെ കൂട്ടായ്മയാണ് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ എന്ന പുതിയ പൊതുവേദി. 

പ്രസിഡന്റ്: സലാഹ് കാരാടൻ,ജനറൽ സെക്രട്ടറി: നാസർ ചാവക്കാട്, മുഖ്യ രക്ഷാധികാരി: അബ്ദുറബ്ബ് പള്ളിക്കൽ,ജനറൽ കൺവീനർ: ദിലീപ് താമരക്കുളം, ട്രഷറർ: അബ്ബാസ് ചെങ്ങാനി. പി.ആർ.ഒ: ഗഫൂർ തേഞ്ഞിപ്പലം എന്നിവരാണ് പ്രാധാന ഭാരവാഹികൾ.


മീഡിയ കൺവീനറായി മുസ്തഫ പെരുവള്ളൂരിനെയും, വൈസ് പ്രസിഡന്റുമാരായി അബ്ദുൽ കരീം,ലിയാഖത്ത് കോട്ട,നഷ്രിഫ് എന്നിവരെയുംജോയിന്റ് സെക്രട്ടറിമാരായി സലീം.സി,അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, റിസ്വാൻ അലി, ഹനീഫ പാറക്കല്ലിൽ തുടങ്ങിയവരെയുംതെരഞ്ഞെടുത്തു. വിവിധ സംഘടനാ പ്രതിനിധികളിൽ നിന്ന്അബ്ദുറഹിമാൻ കളംബ്രാട്ടിൽ, ജരീർ വേങ്ങര, ജൈസൽ, നജ്മുദ്ധീൻ,മൻസൂർ വണ്ടൂർ, ഹനീഫ ബറക, ഷൗക്കത്ത് കോട്ട, മുഹമ്മദ് സുഹൈൽ, റഷീദ് കുഞ്ഞു, ഹാരിസ് മേലേത്തല വീട്ടിൽ, എം.എ.ആർ നെല്ലിക്കാപറമ്പ്, മുനീർ കൊടുവള്ളി,നൗഷാദ് ഓച്ചിറ, കരീം മഞ്ചേരി, ഷാനവാസ് വണ്ടൂർ, ജാഫർ മുല്ലപ്പള്ളി, ഇസ്മായിൽ പുള്ളാട്ട്,അബ്ദുല്ല കൊട്ടപ്പുറം, ജലീൽ ഇ.ഒ തുടങ്ങി 24 അംഗങ്ങളുടെ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.


ജിദ്ദയിലെവിവിധസംഘടനകളുടെ സംയുക്ത പ്രവർത്തന മേഖലയായിട്ടാണ് ഐ.ഡബ്ല്യു.എ കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവകാരുണ്യം, നിയമ സഹായം,ആതുര സേവനം, ഹജ് വളണ്ടിയർ സേവനം,ആരോഗ്യ, കലാ-കായികം തുടങ്ങിയ വിവിധ മേഖലകളിലാണ് തുടക്കത്തിൽ ഐ.ഡബ്ല്യു.എ ശ്രദ്ധ ചെലുത്തുന്നത്. രണ്ടു ദിവസം മുൻപ് നടന്ന ഓൺലൈൻ സൂം മീറ്റിംഗിലാണ് സംഘടനയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഹജ് സേവനത്തിന്  ഐ.പി.ഡബ്ല്യു.എഫ് മായി ചേർന്ന് 350 സന്നദ്ധ വളണ്ടിയർമാർഈ കൂട്ടായ്മയിൽ നിന്ന് സേവനമനുഷ്ഠിച്ചിരുന്നു. 
നിലവിൽജിദ്ദ കമ്യൂണിറ്റിക്ക്, പ്രത്യേകിച്ച് മലയാളി വിഭാഗത്തിന് പ്രശ്‌നങ്ങൾ വരുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുകയും ഇടപെടേണ്ടതായ നിരവധി പ്രവാസി വിഷയങ്ങളിലും മറ്റുംഇടപെടേണ്ടവർ മൗനം പാലിക്കുകയും ചെയ്യുന്നിടത്താണ് ജിദ്ദ പ്രവാസി സമൂഹത്തിൽപ്രതീക്ഷയുടെ നാമ്പുമായി ഐ.ഡബ്ല്യു.എ എന്ന സംഘടനയുടെ രംഗപ്രവേശം. ജിദ്ദ പൊതുസമൂഹത്തിൽ പ്രവർത്തന പാരമ്പര്യം കൊണ്ട് സുപരിചിതരായ നേതാക്കളുടെ കീഴിൽ ഉള്ള ഈ സംഘടന മലയാളി സമൂഹത്തിൽ പുതിയ ഊർജം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് സലാഹ് കാരാടൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ നന്ദി യും പറഞ്ഞു.


 

Latest News