തിരുവനന്തപുരം - കേരളത്തിൽ 24 മണിക്കൂറിനിടെ 416 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതേവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും വലിയ നിരക്കാണിത്. 119 പേർ രോഗമുക്തി നേടി. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കത്തിലൂടെ എണ്ണം വർധിച്ചു. ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വിദേശത്ത്‌നിന്നെത്തിയ 123 പേർക്ക് രോഗം ബാധിച്ചു. 204 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായി.






