Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ പോലീസ് നായ്ക്കള്‍

ദുബായ്- ജനക്കൂട്ടത്തില്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ മണം പിടിക്കുന്ന നായ്ക്കളെ ഉപയോഗിക്കാന്‍ യു.എ.ഇ ഒരുങ്ങുന്നു. രോഗ ബാധ കണ്ടെത്താന്‍ ഇത്തരം നായകള്‍ക്ക് എളുപ്പം സാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

പരീക്ഷണം പൂര്‍ത്തിയാക്കിയ കെ9 പോലീസ് നായകളെ ഇനി കോവിഡ് 19 വ്യാപനം തടയുന്നതിന് ഉപയോഗപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശാസ്ത്രീയ പഠനങ്ങള്‍ക്കു പിന്നാലെ പ്രായോഗിക പരീക്ഷണം കൂടി പൂര്‍ത്തിയാക്കിയാണ് മണം പിടിക്കുന്ന നായകളെ കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്.

എയര്‍പോര്‍ട്ടുകളിലും ജനക്കൂട്ടമുണ്ടാകുന്ന മറ്റു സ്ഥലങ്ങളിലും കോവിഡ് കേസുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ നായകള്‍ക്ക് സാധിക്കുമെന്നാണ് പരീക്ഷണങ്ങളിലെ കണക്ക് തെളിയിക്കുന്നത്.

 

Latest News