ന്യൂദല്‍ഹി-യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസ് കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി. ദേശീയ വക്താവ് സംബിത് പത്ര. ട്വിറ്ററിലൂടെ മലയാളത്തിലാണ് സംബിത് പത്രയുടെ പരിഹാസം.പിണറായി വിജയന്റെയും സ്വപ്ന സുരേഷിന്റെയും ഫോട്ടോകള്‍ ചേര്‍ത്ത് 'സ്വര്‍ണം' എന്ന തലക്കെട്ടോടെയാണ് സംബിതിന്റെ ട്വീറ്റ്.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ദേശീയതലത്തില്‍ സി.പി.എമ്മിനെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റ് കാര്‍ഗോയില്‍ സ്വര്‍ണം കണ്ടെത്തിയത്.യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് പാഴ്‌സലിന്റെ മറവിലാണ് സ്വര്‍ണക്കടത്ത് നടന്നത്.15 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സ്വപ്ന സുരേഷ് ഒളിവിലാണ്.